തൊടുപുഴ: പൊള്ളയായ പാക്കേജുകൾക്കപ്പുറം കൂടുതൽ യാഥാർത്ഥ്യ ബോധമുള്ള പദ്ധതികളുളള സംസ്ഥാന ബഡ്ജറ്റ് പ്രതിസന്ധികളിൽ നിന്ന് കരകയറുന്ന ഇടുക്കിക്കുള്ള പുതുവത്സര സമ്മാനമായി. വിനോദസഞ്ചാര, കാർഷിക മേഖലയ്ക്ക് ഗുണകരമായ നിരവധി പദ്ധതികൾ ഇത്തവണത്തെ ബഡ്ജറ്റിലുണ്ട്. മൂന്നാറിലെ ടൂറിസം ട്രെയിനാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്. എന്നാൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച എയർസ്ട്രിപ്പ് പോലെ ഈ പ്രഖ്യാപനവും എങ്ങുമെത്താതെ പോകുമോയെന്ന ആശങ്കയുണ്ട്. ഇടുക്കി മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ളവ മെച്ചപ്പെടുത്താനും കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്ന പ്രഖ്യാപനവുമുണ്ട്. റബറിന്റെ താങ്ങുവില വർദ്ധിപ്പിച്ചപ്പോൾ ഏലം, കുരുമുളക് എന്നിവയുടെ കാര്യം പരിഗണിക്കാത്തത് കർഷകരെ നിരാശരാക്കി. പൊതുവായ പ്രഖ്യാപനങ്ങളിൽ മിക്കതും ഇടുക്കിക്കും ലഭ്യമാകുന്നതാണ്.
വിനോദസഞ്ചാരമേഖലയ്ക്ക് ഉത്തേജനം
മൂന്നാറിൽ ടാറ്റ കമ്പനിയുമായി ചേർന്ന് ടൂറിസം ട്രെയിൻ പദ്ധതി ആരംഭിക്കും
മൂന്നാർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ കെ.ടി.ഡി.സി മുഖേന 100 കോടി രൂപ ചെലവിൽ ബഡ്ജറ്റ് ഹോട്ടൽ
മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന്റെ വിപുലീകരണ
ടൂറിസം കേന്ദ്രങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിനായി 117 കോടി രൂപ
മൂന്നാറിലെ ബൊട്ടാണിക്കൽ ഗാർഡന്റെ വിപുലീകരണം, ഫാം ടൂറിസം, ഹൈഡൽ ടൂറിസം എന്നിവ
വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിക്കുന്നത് ഒട്ടേറെ പേർക്ക് പ്രതീക്ഷ നൽകുന്നു
കാർഷിക മേഖലയ്ക്ക് ഉണർവ്
റബ്ബറിന്റെ തറവില 170 ആയി ഉയർത്തിയത് കർഷകർക്ക് താങ്ങാകും
കാർഷിക മേഖലയിൽ രണ്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷ നൽകുന്നതാണ്.
സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒരുലക്ഷമാക്കുന്നതോടെ കൂടുതൽ കൃഷി അവസരങ്ങളുണ്ടാകും. ഈ സംഘങ്ങൾക്കെല്ലാം കാർഷികവായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കുമെന്നതും ആശ്വാസകരമാണ്.
പച്ചക്കറിയുടെയും കിഴങ്ങുവർഗങ്ങളുടെയും വികസനത്തിന് 80 കോടി രൂപ വകയിരുത്താനുള്ള തീരുമാനം ഗുണകരം
വിവിധ പദ്ധതികളിൽ നിന്ന് 75 കോടി രൂപ പച്ചക്കറി കൃഷി വികസനത്തിന് വകയിരുത്തിയത് വട്ടവട, കാന്തല്ലൂർ മേഖലയിലെ കർഷകർക്ക് പ്രതീക്ഷ നൽകും.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
ഉടുമ്പൻചോല ആയുർവേദ എം.സി.എച്ച് തുടർ പ്രവർത്തനത്തിന് 650 കോടി
തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിന് വണ്ടന്മേട് പ്രൊഫഷണൽ കോളേജിന് 100 കോടി
വനങ്ങളെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും 200 കോടി രൂപയിൽ വിഹിതം ഇടുക്കിക്കും കിട്ടും
വനാതിർത്തികൾ ഡിജിറ്റലൈസ് ചെയ്ത് രേഖപ്പെടുത്തുകയും ബഫർസോൺ ശക്തിപ്പെടുത്തുന്നതിനും 52 കോടി രൂപ
വന്യജീവിമനുഷ്യ സംഘർഷ ലഘൂകരണത്തിന് കിഫ്ബിയിൽ നിന്നുള്ള 110 കോടി രൂപയ്ക്കു പുറമേ 22 കോടി രൂപ
മലയോര ഹൈവേയുടെ 12 റീച്ചുകളുടെ പൂർത്തീകരണം
ശബരിറെയിൽ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം
കട്ടപ്പന കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ നവീകരണത്തിന് 5 കോടി
ഇടുക്കി ജില്ലാ പഞ്ചായത്ത് സ്ഥലത്ത് കാർഷിക കോളേജ്
ചെറുതോണി ടൗൺ പുനരുദ്ധാരണം
കോവിൽ കടവ് പാലത്തിന് അഞ്ച് കോടി
പൂപ്പാറ ഗവ. കോളേജ് കെട്ടിടത്തിന് 10 കോടി
ശാന്തൻപാറ പി.എച്ച്.സി കെട്ടിട നിർമ്മാണം 10 കോടി
മുരിക്കുംതൊട്ടി- വട്ടപ്പാറ- മേലെച്ചെമ്മണ്ണാർ റോഡിന് 10 കോടി
കരുണാപുരം കമ്പംമെട്ടിൽ ശബരിമല തീർത്ഥാടകർക്ക് ഇടത്താവളത്തിന് നാല് കോടി
നെടുങ്കണ്ടം ഐ.എച്ച്.ആർ.ഡി കേളേജ് കെട്ടിടത്തിന് 10 കോടി
നെടുങ്കണ്ടം ഫയർ സ്റ്റേഷൻ കെട്ടിടത്തിന് അഞ്ച് കോടി
നെടുങ്കണ്ടം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് നാല് കോടി
ഇരട്ടയാർ- ഈട്ടിത്തോപ്പ്- ചിന്നാർ റോഡിന് 10 കോടി
കരുണാപുരം പി.എച്ച്.സി കെട്ടിട നിർമ്മാണത്തിന് 10 കോടി
തൂക്കുപാലം- പ്രകാശ്ഗ്രാം- ശാസ്താനട- കട്ടപ്പന റോഡിന് 100 കോടി
ചേമ്പളം, ആനയിറങ്കൽ, അണക്കര, ശാന്തൻപാറ, രാജാക്കാട് എന്നിവിടങ്ങളിൽ അമനിറ്റി സെന്ററുകൾ
തൊടുപുഴയ്ക്ക് കിട്ടിയത്
തൊടുപുഴ നഗരം നവീകരണത്തിന് 10 കോടി
ഒളമറ്റം കമ്പിപ്പാലത്തിന് 2.5 കോടി
തൊടുപുഴ ഫയർ സ്റ്റേഷൻ കെട്ടിടത്തിന് 4 കോടി
കാരിക്കോട്- കോതായിക്കുന്ന്- ചുങ്കം മാർക്കറ്റ് റോഡിന് ഒരു കോടി
ആനക്കയം പാലത്തിന്റെ പ്രദേശത്തെ സൗന്ദര്യവത്കരണത്തിന് 20 ലക്ഷം
നെല്ലാപ്പാറ- മടക്കടത്താനം റോഡ് രണ്ട് കോടി
കലയന്താനി ചിലവ് കരിമണ്ണൂർ റോഡ് മൂന്ന് കോടി
തൊടുപുഴ കെ.എസ്.ആർ.ടി.സി.ക്ക് രണ്ട് കോടി