മരിയാപുരം: മരിയാപുരംപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് വ്യാപനതോത് ഉയർന്നതിനാൽ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ജോയിയുടെ അദ്ധ്യക്ഷതയിൽ സർവ്വകക്ഷിയോഗം നടത്തി. എല്ലാ വാർഡിലും പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതികൾ ചേർന്ന് ജനങ്ങളെ ബോധവൽകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി പറഞ്ഞു. ഇതിനുവേണ്ടി ആരാധനാലയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ അറിയിപ്പു നല്കുന്നതിനും ആരോഗ്യവകുപ്പിന്റെയും പൊലീസ് അധികാരികളുടെയും കൂട്ടായ സഹകരണം വേണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു . മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രജിനി ടോമി, പഞ്ചായത്ത് മെമ്പർ ഷാജു പോൾ, ഇടുക്കി എസ്.ഐ ശശികുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ തങ്കച്ചൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഖിൽ എന്നിവർ പ്രസംഗിച്ചു.