ചെറുതോണി: എക്‌സൈസ് ഡിവിഷൻഓഫീസ് തൊടുപുഴയിൽ നിന്നും പൈനാവിലേക്കുമാറ്റാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മന്ത്രി എംഎം മണി, സി പി എം ജില്ലാ സെക്രട്ടറി കെ. കെ. ജയചന്ദ്രൻ, റോഷി അഗസ്റ്റ്യൻ എം .എൽ. എ, കെ എസ് ആർ ടി സി ഡയറക്ടർ സി വി വർഗീസ് എന്നിവർ എക്‌സൈസ് മന്ത്രി ടി .പി രാമകൃഷണന് നിവേദനം നൽകിയതിനെത്തുടർന്നാണ് ജില്ലാകളക്ടർ നടപടിസ്വീകരിച്ചത്. 20മുതൽ പൈനാവിൽ ഓഫീസ് പ്രവർത്തിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നതിനായി 2004 ൽ കുയിലിമലയിൽ കെട്ടിടം നിർമ്മിച്ചതാണ്. എക്‌സൈസ് റെയ്ഞ്ച് ഓഫിസ് മാത്രമാണ് ഇവിടെ പ്രവർത്തിച്ചു പോന്നിരുന്നത്. 5000 സ്‌ക്വയർഫീറ്റുള്ള ഓഫീസ് മുറി തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ ഓഫീസുകൾ ജില്ലാ സ്ഥാനത്തുതന്നെ പ്രവർത്തിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഓഫീസ് മാറ്റാൻ തീരുമാനിച്ചിട്ടുള്ളത്.