തൊടുപുഴ: സെന്റ് മേരീസ് സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുനാൾ ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ ഏഴിന് പ്രഭാത പ്രാർഥന, 7.30ന് വിശുദ്ധ കുർബാന, 6.30ന് സന്ധ്യാപ്രാർഥന, എട്ടിന് ധൂപ പ്രാർഥന, ആശിർവാദം. നാളെ രാവിലെ എട്ടിന് വിശുദ്ധ കുർബാന, 9.30ന് പ്രദക്ഷിണം, 10ന് നേർച്ച.