ഇടുക്കി: കൊവിഡിനെതിരായ ദേശ വ്യാപക പോരാട്ടത്തിന്റെ ഭാഗമായി ജില്ലയിലെ ഒമ്പതു കേന്ദ്രങ്ങളിൽ പ്രാഥമിക ഘട്ടമെന്ന നിലയിൽ ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ നൽകി. ജില്ലാതല ഉദ്ഘാടനം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഡീൻ കുര്യാക്കോസ് എം.പി.നിർവ്വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി ബിജു ആദ്യ വാക്‌സീൻ സ്വീകരിച്ചു. പി.ജെ ജോസഫ് എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിൻ എം.എൽ.എ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടർ എച്ച് .ദിനേശൻ, ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ.ജോസഫ്, തൊടുപുഴ നഗരസഭാ കൗൺസിലർമാരായ അഡ്വ.ജോസഫ് ജോൺ, ശ്രീലക്ഷ്മി സുധീപ്, ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ.എൻ.പ്രിയ (ഹെൽത്ത്) ഡോ.കെ.പി.ശുഭ (ഐ എസ് എം) ഡോ. അമ്പിളി എൻ (ഹോമിയോ) ആർ സി എച്ച് ഓഫീസർ ഡോ. സുരേഷ് വർഗീസ്, ആർ.എം.ഒ ഡോ.സി.ജെ.പ്രീതി, നോഡൽ ഓഫീസർ ഡോ.രമേശ് ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
ഇടുക്കി മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച വാക്‌സിൻ വിതരണ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി .സത്യൻ അദ്ധ്യക്ഷത വഹിച്ചു.. എൻഎച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സുജിത് സുകുമാരൻ കോവിഡ് വാക്‌സിനേഷൻ വിഷയാവതരണം നടത്തി. ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ അബ്ദുൾ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.
നെടുങ്കണ്ടം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ നടന്ന വാക്‌സിൻ വിതരണത്തിന്റെ ഉദ്ഘാടനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വിജയകുമാരി എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ, എ. അനൂപ് സംസാരിച്ചു.
ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ജീവനക്കാർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. എസ് രാജേന്ദ്രൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ, തഹസീൽദാർ ജിജി എം കുന്നപ്പള്ളി,ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഡോ. സെസി,അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ,പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രജീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു
രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രവും. മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന സിഎച്ച്‌സിയിലും വാക്‌സിൻ വിതരണം നടന്നു.നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .ടി. കുഞ്ഞ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി എം ഒ ജോസ് അഗസ്റ്റിൻ വിശദീകരണം നടത്തി.മെഡിക്കൽ ഓഫീസർ ഡോ. ജോബിൻ ജോസ്, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ, പഞ്ചായത്തംഗം പുഷ്പലത സോമൻ, ഹെൽത്ത് സൂപ്പർവൈസർ സാജു സി .ആർ തുടങ്ങിയവർ പങ്കെടുത്തു.
പീരുമേട് താലൂക്കാശുപത്രിയിൽ ഇ എസ് ബിജിമോൾ എം.എൽ എ വീഡിയോ കോൺഫറൻസിലൂടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഷാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോൺ ബോസ്‌കോ മുഖ്യ പ്രഭാഷണം നടത്തി.