ഇടുക്കി: സപ്ലൈകോയുമായി ബന്ധപ്പെട്ട പരാതി നൽകുന്നതിനായി എറണാകുളം ഗാന്ധിനഗറിലെ സപ്ലൈകോ ഹെഡ് ഓഫീസിൽ പ്രത്യേക പരാതി പരിഹാരസെൽ ആരംഭിച്ചതായി സി.എം.ഡി അലി അസ്ഗർ പാഷ അറിയിച്ചു. പേയ്‌മെന്റ്, മറ്റു ബില്ലുകൾ തുടങ്ങിയവയെക്കുറിച്ചുളള സപ്ലൈകോ വിവരങ്ങൾ ഗ്രൗണ്ട് ഫ്‌ലോറിലുളള റിസപ്ഷനിൽ നിന്ന് ലഭിക്കും. ഫോൺ: 0484 2206775 ഇമെയിൽ : supplycogrievance@gmail.com