തൊടുപുഴ: വാഗ്ദാനങ്ങളുടെ ആവർത്തനമാണ് ബജറ്റിൽ ഉള്ളതെന്ന് പി.ജെ ജോസഫ് എം.എൽ.എ. മുൻ വർഷത്തെ ബഡ്ജറ്റിൽ ഇടുക്കി പാക്കേജിന് 5000 കോടി രൂപ അനുവദിച്ചു എന്നു പറഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. തുക നീക്കിവയ്ക്കാതെ പ്രഖ്യാപനങ്ങൾ നടത്തുകയാണ്. ശ്രദ്ധേയമായ വികസന പദ്ധതികളൊന്നും ബഡ്ജറ്റിൽ ഇല്ല. റബറിന് 250 രൂപയും തേങ്ങയ്ക്ക് 40 രൂപയും സംഭരണവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടിരുന്നു. കാർഷിക, തൊഴിൽ, വ്യാപാര മേഖലയ്ക്ക് ഉണർവേകുന്ന ഒന്നും ബഡ്ജറ്റിൽ ഇല്ലെന്നും പി. ജെ. ജോസഫ് പറഞ്ഞു.