തൊടുപുഴ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ജില്ലാ പുസ്തകോത്സവം തൊടുപുഴ ഇ. എ. പി ഹാളിൽ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ. എം ബാബു അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ, ദേവികുളം താലൂക് സെക്രട്ടറി പി. എൻ ചെല്ലപ്പൻ നായർ, സ്റ്റേറ്റ് കൗൺസിൽ അംഗം ടി .ആർ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ. ജി .സത്യൻ സ്വാഗതവും തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ സുകുമാരൻ നന്ദിയും പറഞ്ഞു.. പുസ്തകോത്സവത്തിൽ 45ഓളം പ്രസാധകർ പങ്കെടുക്കുന്നുണ്ട്.