തൊടുപുഴ: 'ചലോ ദില്ലി' കർഷക സമരത്തിനെ പിന്തുണച്ചുകൊണ്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ കാസർഗോഡ് നിന്നാരംഭിച്ച സംസ്ഥാന ജാഥയ്ക്ക് 18 ന് വൈകുന്നേരം 5 ന് തൊടുപുഴയിൽ സ്വീകരണം നൽകും. ബൈക്ക് റാലിയുടെ അകമ്പടിയോടെ എത്തുന്ന ജാഥയെ ജില്ലാ അതിർത്തിയായ അച്ചൻകവലയിൽ നിന്നും ആനയിച്ച് തൊടുപുഴ നഗരത്തിലൂടെ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയ ശേഷം പ്രകടനമായി കർഷകപ്രക്ഷോഭ ഐക്യദാർഢ്യകേന്ദ്രത്തിൽ എത്തും.പ്രൈവറ്റ് ബസ്സ്റ്റാന്റ് പരിസരത്തും ഐക്യദാർഢ്യസമര കേന്ദ്രത്തിലും തെരുവുനാടകം, ഗാനസദസ്സ് എന്നിവ നടത്തും. ടി.കെ. സുധീർകുമാർ നയിക്കുന്ന സംസ്ഥാന ജാഥയ്ക്ക് ജില്ലയിൽ തൊടുപുഴയിൽ മാത്രമാണ് സ്വീകരണുള്ളത്.