തൊടുപുഴ: കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് തൊടുപുഴയിൽ ആരംഭിച്ച ഐക്യദാർഢ്യകേന്ദ്രം 40-ാം ദിനത്തിലേക്ക്.
38-ാം ദിന സമരം ഐക്യദാർഢ്യസമിതി കൺവീനർ കെ.എം. സാബു ഉദ്ഘാടനം ചെയ്തു. കർഷക പ്രതിരോധ സമിതി സംസ്ഥാന കമ്മറ്റിയംഗം സെബാസ്റ്റ്യൻ എബ്രാഹം അദ്ധ്യക്ഷനായി. പി.ജെ. മൈക്കിൾ, കെ.എൽ. ഈപ്പച്ചൻ, മാത്യു പൊട്ടംപ്ലാക്കൽ, ടി.ജെ. പീറ്റർ, പ്രഭ സിബി, ജെയിംസ് കോലാനി തുടങ്ങിയവർ പ്രസംഗിച്ചു.