തൊടുപുഴ: കഴിഞ്ഞ കാൽ നൂറ്റാണ്ടായി ശബരി റെയിൽപാതയുടെ നിർമ്മാണത്തിലുണ്ടായ സ്തംഭനാവസ്ഥയ്ക്ക് അറുതി വരുത്തിക്കൊണ്ട് ബഡ്ജറ്റിൽ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് രണ്ടായിരം കോടി രൂപ വകയിരുത്തിയതിൽ ശബരി റെയിൽവേ രക്ഷാജനസഭ അഭിനന്ദിച്ചു.
111 കിലോമീറ്റർ ദൂരമുള്ള പാതയ്ക്ക് 2815 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇനിയുണ്ടാകുന്ന വർദ്ധനവ് കൂടി പരിഗണിച്ച് നാലായിരം കോടി രൂപ എസ്റ്റേറ്റിമേറ്റ് തുകയാകുമെന്ന് കണ്ട് ടി തുകയുടെ അൻപത് ശതമാനം കേരള സർക്കാർ വഹിക്കേണ്ടതായ രണ്ടായിരം കോടി രൂപ നീക്കി വച്ച ഡോ. റ്റി.എം. തോമസ് ഐസകിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ചു.
എത്രയും വേഗം നോട്ടിഫിക്കേഷൻ നടത്തി ഭൂമിയേറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഡ്വ. ഇ.എ. റഹിം റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ആർ. സോമൻ, കെ.എം. ബാബു, കരിങ്കുന്നം രാമചന്ദ്രൻനായർ, പ്രൊഫ. എം.എസ്. രവീന്ദ്രൻനായർ, ടി.ജി. രാഗേഷ് എന്നിവർ പ്രസംഗിച്ചു.