തൊടുപുഴ: നിരവധി സഞ്ചാരികൾ വീണ്ടുമെത്തി തുടങ്ങിയ തൊമ്മൻകുത്ത് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറാകണമെന്ന് പഞ്ചായത്ത് മെമ്പർ ബി. ബിബിൻ അഗസ്റ്റ്യൻ, കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കോ- ഓർഡിനേറ്റർ മനോജ് കോക്കാട്ട് എന്നിവർ ആവശ്യപ്പെട്ടു. വിഷയത്തിൽ തൊമ്മൻകുത്ത് വാർഡ് കോൺഗ്രസ് കമ്മിറ്റി പി.ഡബ്ല്യു.ഡിയ്ക്ക് നിവേദനം നൽകി. പ്രസിഡന്റ് ജോണി കണ്ടത്തിക്കുടി അദ്ധ്യക്ഷത വഹിച്ചു.