ഇടുക്കി: സംസ്ഥാന ബഡ്ജറ്റ് സർവ്വതല സ്പർശിയും ജനക്ഷേമത്തിനും വികസനത്തിനും പ്രാധാന്യം നൽകുന്നതുമാണെന്ന് സി പി ഐ ജില്ലാ സെകട്ടറി കെ കെ ശിവരാമൻ പറഞ്ഞു. ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിച്ചതും ഭക്ഷ്യകിറ്റ് തുടരുന്നതും അംഗൻവാടി ടീച്ചർമാർ, ഹെൽപർമാർ,ആശാ പ്രവർത്തകർ എന്നിവരുടെ ഓണറേറിയം വർദ്ധിപ്പിച്ചതുംസാധാരണക്കാരോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് തെളിവാണ്. ചോദിച്ചതിനെക്കാൾ കൂടുതൽ മിക്ക മണ്ഡലങ്ങൾക്കും നൽകി. ഉടുമ്പൻചോല, പീരുമേട്, ദേവികുളം, ഇടുക്കി എന്നിങ്ങനെ ജില്ലയിലെ പിന്നാക്ക മണ്ഡലങ്ങളിൽ സമഗ്ര വികസനമെത്തിക്കുന്ന ബഡ്ജറ്റാണിത്. തൊടുപുഴ
നഗര നവീകരണം, കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന്റെ പൂർത്തീകരണം എന്നിവയ്ക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഇടുക്കി പാക്കേജ്പ്രാവർത്തികമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി
ആസ്ഥാന വികസനത്തിന് പ്രത്യേക പദ്ധതി കൂടി തയ്യാറാക്കേണ്ടതുണ്ട്.ജില്ലയ്ക്ക് പുതിയ പ്രതീക്ഷകൾ പകരുന്ന ബഡ്ജറ്റാണിതെന്ന് ശിവരാമൻപറഞ്ഞു.