തൊടുപുഴ: സൗദിയിൽ നിര്യാതനായ തൊടുപുഴ വെളിയത്ത് വീട്ടിൽ സലിമിന്റെ (49) കബറടക്കം ഇന്ന് രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. 20 വർഷമായി സൗദിയിലുള്ള സലീം അരാംകോയിൽ എക്‌സ്റ്റേണൽ ക്വാളിറ്റി ഇൻസ്‌പെക്ഷൻ വിഭാഗത്തിൽ സൂപ്പർവൈസറും ഒ.ഐ.സി.സി ജുബൈയിൽ കുടുംബവേദി പ്രസിഡന്റുമായിരുന്നു.
ഭാര്യ: കാഞ്ഞിരപ്പള്ളി തേനംമാക്കൽ കുടുംബാംഗം റിനി. മക്കൾ: റാസിൽ, റാഹിൽ. സഹോദരങ്ങൾ: പാത്തുമ്മ (റിട്ട. സാമൂഹികക്ഷേമ വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫിസർ), ആമിന (റിട്ട. ഹൈസ്‌കൂൾ അദ്ധ്യാപിക), സൈനബ (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ), ഷാജി, ജമീല, സുബൈദ (ഹെഡ്മിസ്ട്രസ്, മലപ്പുറം), പരേതയായ സലീന.