ചെറുതോണി : കർഷക ബില്ലിനെതിരെയുള്ള സമരത്തിന് കേരളാ സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (ഐ .എൻ .ടി .യു .സി) ജില്ലാ കമ്മിറ്റി അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി .കരിമ്പൻ ടൗണിൽ നടന്ന പ്രകടനംദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി. കെ.റ്റി.എഫ്) ജില്ലാ പ്രസിഡന്റ് അനിൽ ആനയ്കനാട്ട് ഉദ്ഘാടനം ചെയ്തു .ശശികല രാജു ,ശശി കണ്യാലിൽ ,റ്റോമി തെങ്ങും പള്ളി ,ജോയിച്ചൻ കാടൻ കാവിൽ ,അജിത്ത് വട്ടപ്പാറ ,കുര്യൻ ,ബെന്നി പഞ്ഞിക്കൽ ,നിഖിൽ പൈലി ,സാലി രാജു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി