തൊടുപുഴ: ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് അശാസ്ത്രീയവും കർഷകർക്ക് ഏറെ നിരാശ നൽകുന്നതുമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ് .അജി പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം പ്രഖ്യാപിച്ച 5000 കോടിയുടെ ഇടുക്കി പാക്കേജ് ഇതുവരെ നടപ്പാക്കിയട്ടില്ല.ഏലം കർഷകരുൾപ്പെടുന്ന ജില്ലയിലെ പ്രധാനപ്പെട്ട കൃഷിക്കും കർഷകർക്കും ഒരു സഹായവും ഈ ബഡ്ജറ്റിലില്ല.അടഞ്ഞു കിടക്കുന്ന തോട്ടം ഒരു മാസത്തിനകം തുറക്കുമെന്ന് മന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ചെങ്കിലും തോട്ടം മേഖലയെ പാടെ അവഗണിച്ചു. 20 വർഷമായി ജില്ലയിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.നിലംപൊത്താറായ ലയങ്ങളുടെ പുനരുദ്ധാരണത്തെക്കുറിച്ച് ബഡ്ജറ്റിൽ മൗനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.