priya
മുതലക്കോടം ഹോളി ഫാമിലി ആശുപ്രതിയിൽവാക്‌സിൻ വിതരണത്തിന്റെ ഉദ്ഘാടനം ഡി.എം. ഒ ഡോ. എൻ. പ്രിയ നിർവ്വഹിക്കുന്നു

തൊടുപുഴ:മുതലക്കോടം ഹോളി ഫാമിലി ആശുപ്രതിയിൽ കൊവിഡ് 19 വാക്‌സിനേഷൻ ആരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ ഡി.എം. ഒ ഡോക്ടർ എൻ. പ്രിയ വാക്‌സിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഇ. വി. ജോർജ് അദ്ധ്യക്ഷനായ ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സി. മേഴ്‌സി കുര്യൻ, ഹോസ്പിറ്റൽ ഡയറക്ടർ സി. ത്രേസ്യാമ്മ പള്ളിക്കുന്നേൽ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ് വർഗീസ്, ആ‌‌ർ.സി.എച്ച് ഡോ. സുരേഷ് വർഗീസ്, ഡോ. ജയജീന, ഡോ. ജിക്കു . വി. ചന്ദ്രൻ , ഡോ. അത്തിക്. ഒമർ, സി. മേരി ആലപ്പാട്ട് എന്നിവർ പങ്കെടുത്തു. ആശുപ്രതിയിലെ 32 ആരോഗ്യപ്രവർത്തകർ ആദ്യ ദിനം വാക്‌സിൻ സ്വീകരിച്ചു.