ബാലഗ്രാം : ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയരുന്ന വർണ്ണാഭമായ റിപ്പബ്ലിക്ക് ദിന പാരേഡിൽ രാജ്യത്തിന്റെ വിവിധ സേനകൾ സല്യൂട്ട് ചെയ്ത് നീങ്ങുന്ന രാജവീഥിയിൽ ചുവടുകൾ വയ്ക്കാൻ അബിയ റോയിയും.
നെടുംങ്കണ്ടം എം.ഇ.എസ് കോളേജിലെ രണ്ടാംവർഷ ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാർത്ഥിനിയും എൻ.സി.സി കേഡറ്റുമുയ അബിയ റോയിക്ക് അവസരം ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് മലയോര ഗ്രാമം.കഴിഞ്ഞ നവംബർ മുതൽ കോഴിക്കോട്ടും ഡൽഹിയിലുംഎൻ.സി.സി ക്യാമ്പിൽ പരിശീലനത്തിലുള്ള അബിയയ്ക്ക് കേരളത്തേയും ലക്ഷദ്വീപിനേയും പ്രതിനിധീകരിച്ചുള്ള 26 അംഗ ടീമിലാണ് ഇടം നേടാനായത്.
. ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ എച്ച്. ഷുക്കൂർ, ട്രെയിനിംഗ് ജെ.സി.ഒ സുബെദാർ ഹർഷകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശീലനം നടന്നത്. കോളേജ്തല പരിശീലനത്തിന് ലഫ്ടണന്റ് റിഷാൽ റഷിദ് എന്നിവർ നേതൃത്വം നൽകി.
തേർഡ് ക്യാമ്പ് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി .കല്ലാർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ എസ് പി സി കമാന്ററും, കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂളിൽ എൻ.സി.സി അണ്ടർ ഓഫീ സറും ആയിരുന്ന അബിയ തേർഡ്കാമ്പ് അച്ചൻപറമ്പിൽ റോയി- ജെംസി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ്.