ചെറുതോണി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രക്ഷോഭത്തിലെ നേതാക്കൾക്കെതിരെ യു .എ. പി .എ പോലുള്ള രാജ്യദ്രോഹകേസുകൾ അടിച്ചേൽപിക്കുന്നത് ജനാധിപത്യത്തിന് നിരക്കാത്തതും ഭരണകൂട ഭീകരതയുമാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ജോസ് കുഴികണ്ടം .സംയുക്ത സമരസമിതിയുടെ നേതൃത്ത്വത്തിൽ ചെറുതോണിയിൽ നടത്തുന്ന തുടർ സത്യാഗ്രത്തിന്റ ഇരുപത്തി അഞ്ചാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .കർഷക സംഘം തൊടുപുഴ ഏരിയ സെക്രട്ടറി സി .എസ് .ഷാജി അദ്ധ്യക്ഷനായിരുന്നു. അനിൽ കൂവപ്ലാക്കൽ, ടി സി കുര്യൻ, എം പത്മനാഭൻ , സി എം അസീസ്, എം ആർ ശിവശങ്കരൻ ,ജോർജ് അമ്പഴം എന്നിവർ പ്രസംഗിച്ചു.