തൊടുപുഴ: ബഡ്ജറ്റിനെ സ്വാഗതം ചെയ്ത്‌കൊണ്ട് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി.

സമസ്ത മേഖലയിലും സമഗ്ര വികസന പദ്ധതികൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് ജീവനക്കാരെയും പരിഗണിച്ചു.11ാം ശമ്പള പരിഷ്‌കരണം ഏപ്രിൽ മാസം നടപ്പാക്കാനും കുടിശ്ശിക ക്ഷാമബത്ത അനുവദിക്കാനും മെഡിസെപ് നടപ്പിലാക്കാനുമുള്ള നിർദ്ദേശങ്ങൾ സിവിൽ സർവീസിനോടും ജീവനക്കാരോടുമുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന എൽഡിഎഫ് സർക്കാർ നയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചാണ് പ്രകടനം നടത്തിയത്.

ഇടുക്കി പിഡബ്ല്യുഡി ഓഫീസ് കോംപ്ലക്‌സിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജനുംതൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽഎഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി എസ് മഹേഷും തൊടുപുഴ വിദ്യാഭാസ സമുച്ചയത്തിൽ കെ .എസ് .ടി .എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ .എം .ഷാജഹാനും

ഉടുമ്പൻചോല താലൂക്ക് ഓഫീസ് കോപ്ലക്‌സിൽ എൻ.ജി.ഒ യൂണിയൻ ജില്ലാട്രഷറർ കെ. സി .സജീവനും

കുമളിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം എം ആർ രജനിയും

ദേവികുളത്ത് എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി രവികുമാറും ഉദ്ഘാടനം ചെയ്തു.