കരിങ്കുന്നം: എസ്.എൻ.ഡി.പി യോഗം കരിങ്കുന്നം ശാഖയുടെ വിശേഷാൽ പൊതുയോഗം യൂണിയൻ കൺവീനർ വി. ജയേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ ആഫീസിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സുകുമാരൻ സ്വാഗതം ആശംസിച്ചു. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ക്ഷേത്രം മേൽശാന്തി ബിജു ശാന്തി, വനിതാസംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ് , സൈബർ സേന യൂണിയൻ ജോ. സെക്രട്ടറി ദേവപ്രകാശ് എന്നിവർ സംസാരിച്ചു. ശാഖാ ഭാരവാഹികളും വനിതാസംഘം പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.