ചെറുതോണി: മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് എം.എസ്.സി ജിയോളജിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അലന ബെന്നിയെ ആദരിച്ചു. മുരിക്കാശ്ശേരി മാർ സ്ലീവ കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിലെ പൂർവ്വ വിദ്യാർത്ഥിനിയും ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ അലന ബെന്നിയെ കോളേജ് ആഡിറ്റോറിയത്തിൽ ചേർന്ന സ്റ്റാഫ് യോഗത്തിൽ അഡ്മിനിസ്‌ട്രേറ്റർ റവ. ഫാ. തോമസ് തൂമ്പുങ്കൽ, പ്രിൻസിപ്പൽ ഡോ. ജോഷി വർഗീസ് എന്നിവർ ഉപഹാരം നൽകി ആദരിച്ചു. അലന ബെന്നി മാർസ്ലീവാ കോളേജിൽ നിന്ന് ബി.എസ്.സി ജിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ താണ്. ഉടുമ്പൻചോല പുല്ലൻകുന്നേൽ ബെന്നി തോമസ് സോഫിയ ബെന്നി എന്നിവരുടെ മകളാണ് അലന.