ഇടവെട്ടി: കേരള പുലയർ മഹാസഭ ശാസ്താംപാറ ശാഖയുടെ നേതൃത്വത്തിൽ ഒന്നാം വാർഷിക സമ്മേളനം നടന്നു. ശാസ്താംപാറ മുരളിക്കവലയിൽ നിന്ന് വാദ്യമേളങ്ങളോടെ സമ്മേളന നഗരിയിലേക്ക് പ്രകടനം നടത്തി. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുനിൽ വി.ജി. അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സി.സി. ശിവൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന ശാഖാ സെക്രട്ടറി രാജേഷ് എ.ഡി, ജില്ലാ യൂണിയൻ നേതാക്കളായ സരേഷ് കണ്ണൻ, അനീഷ് പി.കെ, കിഷോർ കുമാർ, എം.കെ. പരമേശ്വരൻ, പി.ഒ. കുഞ്ഞപ്പൻ, രതീഷ് കൃഷ്ണൻ, അജിത് രാജൻ, കെ.ജി. സോമൻ, സാജു കെ.കെ എന്നിവർ സംസാരിച്ചു.