ചെറുതോണി: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടുകളിൽ സന്ദർശനം നടത്തിയത് 37248 പേർ. കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്നതാണ് ഈ കണക്ക്. പ്രവേശന പാസ് വരുമാനമായി ഹൈഡൽ ടൂറിസം വിഭാഗത്തിന് 15 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. അണക്കെട്ട് സന്ദർശിക്കുന്നതിന് ഡിസംബർ 24ന് നൽകിയ അനുമതി ഇന്നലെയാണ് അവസാനിച്ചത്. എന്നാൽ പ്രവേശന അനുമതി തുടർന്നേക്കും എന്നാണ് ലഭിക്കുന്ന സൂചന. ഹിൽവ്യൂ പാർക്കിൽ നിന്നുള്ള അണക്കെട്ടുകളുടെ ദൃശ്യവിസ്മയം ആസ്വദിച്ചും വൈശാലി ഗുഹ സന്ദർശിച്ചുമാണ് കാണികൾ ഏറെ പേരും മടങ്ങിയത്.