udaya
അരിക്കുഴ ഉദയ ലൈബ്രറിയിൽ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച സ്വീകരണം തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

അരിക്കുഴ: മണക്കാട് ഗ്രാമപഞ്ചായത്തിലേക്കും അരിക്കുഴ, മണക്കാട് ഡിവിഷനുകളിൽ നിന്ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്കും വിജയിച്ച ജനപ്രതിനിധികൾക്ക് അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് റ്റിസി ജോബ്, വൈസ് പ്രസിഡന്റ് ഡോ. രോഷ്‌നി ബാബുരാജ്, വിവിധ വാർഡുകളിലെ പഞ്ചായത്ത് അംഗങ്ങൾ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അരിക്കുഴ ഡിവിഷൻ അംഗമായ ജിജോ ജോർജ്, മണക്കാട് ഡിവിഷൻ അംഗം എ. ജയൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി എം.കെ. അനിൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.ആർ. സോമരാജൻ, രഞ്ജിത് പാലക്കാട്ട്, വനിതാ വേദി പ്രസിഡന്റ് ഷൈല കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.