നെടുങ്കണ്ടം: കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നെടുങ്കണ്ടത്ത് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷക രോഷാഗ്‌നി പ്രകടനവും കർഷക സായാഹ്ന ധർണയും നടന്നു. രാജ്യവ്യാപകമായി കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകർക്ക് പിന്തുണ അറിയിച്ചു നടത്തുന്ന ധർണകളുടെ ഭാഗമായി നെടുങ്കണ്ടത്ത് ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കിസാൻസഭ ജില്ലാ പ്രസിഡന്റ് ജോയി അമ്പാട്ട് ഉദ്ഘാടനം ചെയ്തു. കോ- ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം.ആർ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കിസാൻസഭ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. സദാശിവൻ, എസ്. മനോജ്, പി.എം. ആന്റണി, കെ.കെ. സജീവ്കുമാർ, കെ.എൻ. ഗോപാലകൃഷ്ണൻ, കെ.എസ്. രാജ്‌മോഹൻ, ആർ.ജി. അരവിന്ദാക്ഷൻ, സിന്ധു പ്രകാശ്, പി.ടി. ജോൺസൺ, കെ.എം. റഷീദ്, എം.ബി. ഷിജികുമാർ, പി.കെ. സൗദാമിനി, സി.എം. വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.