മാങ്കുളം. കാട്ടാനയ്ക്കും കാട്ടുപന്നിയ്ക്കും പിന്നാലെ കൃഷിയിടങ്ങളിൽ നാശം വരുത്താൻ ഇപ്പോൾ കേഴകളുമെത്തി.കഴിഞ്ഞ ദിവസം മാങ്കുളം വില്ലേജിലെ ആനക്കുളത്ത് സുഭിക്ഷ കേരളം പദ്ധതിയിൽ കൃഷി ചെയ്ത ഒരേക്കറോളം വരുന്ന മരച്ചീനിത്തോട്ടം നശിപ്പിച്ചു. കൃഷിയിടങ്ങളിൽ കാട്ടാന, കുരങ്ങ് എന്നിവയുടെ അതിക്രമത്തിൽ പൊറുതിമുട്ടിക്കഴിയുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേഴക്കൂട്ടങ്ങൾ എത്തി കൃഷി നശിപ്പിക്കുന്നത്.വന്യമൃഗങ്ങളിൽ നിന്നും കാർഷിക വിളകൾക്ക് സംരക്ഷണം വേണമെന്നതാണ് കർഷകരുടെ ആവശ്യം. ഇതിനായി വനം വകുപ്പ് അധികാരികളുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നും കർഷകർ ഒന്നടങ്കം ആവശ്യപ്പെടുന്നു.