തൊടുപുഴ: തുടർച്ചയായ പേമാരിയിലും ഉരുൾപൊട്ടലിലും തകർന്നടിഞ്ഞ ജില്ലയ്ക്ക് സർക്കാർ പിരിച്ചെടുക്കുന്ന പ്രളയ സെസ് വിഹിതമെങ്കിലും ബഡ്ജറ്റിൽ അനുവദിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം. മോനിച്ചൻ ആവശ്യപ്പെട്ടു. ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം വികസന രംഗത്ത് നയിച്ചത് 100 രൂപ ടോക്കൺ ബഡ്ജറ്റാണ്. പ്രളയവും കൊവിഡും കാർഷിക മേഖലയെയും സാധാരണക്കാരെയും ദുരിതപൂർണമാക്കിയിട്ടും സർക്കാർ ഇപ്പോഴും തുടരുന്ന പ്രളയ സെസ് പിരിവ് പോക്കറ്റടിക്ക് തുല്യമാണ്. നാല് എം.എൽ.എമാർ ഭരണപക്ഷമായിട്ടും പാക്കേജിന്റെ പേരിലും നൂറ് രൂപ ടോക്കൺ ബഡ്ജറ്റിന്റെ പേരിലും കുടിയേറ്റ കർഷകരെയും തോട്ടം തൊഴിലാളികളെയും സാധാരണക്കാരെയും തുടർച്ചയായി ആക്ഷേപിക്കുന്നതിന്റെ തിരിച്ചടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എം. മോനിച്ചൻ പറഞ്ഞു.