പുറപ്പുഴ : തറവട്ടത്ത് സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ അഭിഷേകം , ഗണപതി ഹോമം, വിശേഷാൽ പൂജകൾ, ഷഷ്ഠി പൂജ. 10:30 ന് കലശപൂജ തന്ത്രി മുഖ്യൻ കിടങ്ങശ്ശേരി തരണനെല്ലൂർ രാമൻ നമ്പൂതിരിയുടെയും കിടങ്ങൂർ മലമേൽ കൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടത്തും. 11:30 ന് കലശാഭിഷേകം. 12 ന് ഉച്ചപൂജ . വൈകിട്ട് 6:30 ന് ചുറ്റുവിളക്ക് വിശേഷാൽ ദീപാരാധന. 7:15 ന് സപ്താഹ യജ്ഞവേദിയിൽ ഭദ്രദീപ പ്രകാശനം മലമേൽ കൃഷ്ണൻ നമ്പൂതിരി നിർവ്വഹിക്കും. തുടർന്ന് ആചാര്യവരണം. തിരുവെങ്കിടപുരം ഹരികുമാറാണ് യജ്ഞാചാര്യൻ . തുടർന്ന് ഭാഗവത മാഹാത്മ്യം. സപ്താഹ യജ്ഞം 26 ചെ വരെ നടക്കും.