തൊടുപുഴ: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ ഇന്ന് വൈകിട്ട് നാലിന് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും സേവ് കിസാൻ മാർച്ച് സംഘടിപ്പിക്കും.നിയോജകമണ്ഡലം പ്രസിഡന്റ് റോയിസൺ കുഴിഞ്ഞാലിൽ നേതൃത്വം നൽകുന്ന മാർച്ച് ജില്ലാ പ്രസിഡന്റ് ഷിജോതടത്തിൽ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ.ഐ .ആന്റണി ഉദ്ഘാടനം ചെയ്യും.നേതാക്കളായ അഗസ്റ്റിൻ വട്ടക്കുന്നേൽ, ജിമ്മി മറ്റത്തിപ്പാറ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അഡ്വ.മധുനമ്പൂതിരി,ജെഫിൻ കൊടുവേലി, ജോമി കുന്നപ്പിള്ളി,റിജോ ഇടമനപറമ്പിൽ,ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ, നൗഷാദ് മുക്കിൽ തുടങ്ങിയവർ പ്രസംഗിക്കും.