ഇടുക്കി: 2019 ജനുവരി മുതൽ തുടർന്നുള്ള മാസങ്ങളിൽ അംശദായ അടവ് മുടങ്ങി കുടിശ്ശികയായി അംഗത്വം റദ്ദായ ക്ഷേമനിധി അംഗങ്ങൾക്ക് ഫെബ്രുവരി 28 വരെ അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട്ബുക്ക് എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറിക്ഷേമനിധി ഓഫീസർ മുമ്പാകെനേരിട്ട് ഹാജരായി അംഗത്വം പുന:സ്ഥാപിക്കാം. ഭാഗ്യക്കുറിക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2020-21 വർഷത്തെ വിദ്യാഭ്യാസ അവാർഡ്, ഒറ്റത്തവണ സ്‌കോളർഷിപ്പ് എന്നിവയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടി.