തൊടുപുഴ: ബഡ് ജറ്റിൽ സംസ്ഥാന സർക്കാർ ജീവനക്കാരോടുള്ള അവഗണനയ്‌ക്കെതിരെ എൻ.ജി.ഒ. അസോസിയേഷൻ തൊടുപുഴ വെസ്റ്റ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം നടത്തി.. പ്രസിഡന്റ് പി.യു.ദിപു അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി വിൻസന്റ് തോമസ് ഉദ്ഘാടനം ചെയ്തു. രണ്ട് വർഷത്തിലേറെയായി കുടിശ്ശികയായ ആനുകൂല്യങ്ങൾ ഏപ്രിൽ മാസത്തിൽ നൽകുമെന്നാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. മാർച്ച് മാസത്തിൽ ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞാൽ ഇത് സംബന്ധിച്ച ഉത്തരവിറക്കാൻ സാധിക്കില്ലെന്നിരിക്കെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഓഡിറ്റർ ഷെല്ലി ജേക്കബ്, സംസ്ഥാന കൗൺസിൽ അംഗം അലക്‌സാണ്ടർ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.