ചെറുതോണി:ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ഇടശ്ശേരി, അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിനോദ്, കട്ടപ്പന മുനിസിപ്പൽ വൈസ് ചെയർമാൻ ജോയി വെട്ടിക്കുഴി തുടങ്ങിയവർ സ്വീകരണം ഏറ്റുവാങ്ങി. എ.ഐ.സി.സി അംഗം അഡ്വ.ഇ. എം .ആഗസ്തി ഉദ്ഘാടനം നിർവഹിച്ചു.
ഗാന്ധിദർശൻ വേദി ജില്ലാ പ്രസിഡന്റ് പി .ഡി .ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ .പി .ഉസ്മാൻ, എം .ഡി .അർജുനൻ, റോയി കൊച്ചുപുര, എം .ടി. തോമസ്,ജോർജ് മേക്ക മാലി, പി.ടി ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.