തൊടുപുഴ : ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കലശാഭിഷേകവും തൈപ്പൂയ മഹോത്സവവും പൂയം തൊഴീലും 26 മുതൽ 28 വരെ നടക്കും. 26 ന് രാവിലെ 10.30 ന് ക്ഷേത്രം തന്ത്രി മനയത്താറ്റുമന ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കലശാഭിഷേകം,​ വൈകിട്ട് 6.30 ന് ദീപാരാധന,​ 27 ന് രാവിലെ 5 ന് നിർമ്മാല്യദർശനം,​ തുടർന്ന് പ്രഭാത പൂജകൾ,​ 10 ന് കാവടി അഭിഷേകം,​ 11.30 ന് ഉച്ചപൂജ,​ വൈകിട്ട് 6.45 ന് വിശേഷാൽ ദീപാരാധന,​ 28 ന് രാവിലെ 5.30 മുതൽ പൂയംതൊഴീൽ,​ തുടർന്ന് പ്രഭാത പൂജകൾ,​ വൈകിട്ട് 6.45 ന് പൂയം തൊഴലിനോടനുബന്ധിച്ച് വിശേഷാൽ ദീപാരാധന എന്നിവ നടക്കും. ഉത്സവ ദിവസങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ക്ഷേത്രദർശനം നടത്താം.