മുട്ടം : മുട്ടം തയ്യക്കാവ് ഭഗവതി ക്ഷേത്രത്തിൽ അശ്വതി ഭരണി തിരുവുത്സവം 21,​22 തിയതികളിൽ നടക്കും. 21 ന് രാവിലെ 5 മുതൽ ,​ വിശേഷാൽ പൂജകൾ,​ തിരുമുമ്പിൽ പറവയ്പ്പ്,​ 9 മുതൽ 12 വരെ പണ്ടാര പൊങ്കാല,​ ഉച്ചപൂജ,​ 22 ന് രാവിലെ വിശേഷാൽ പൂജകൾ,​ വഴിപാടുകൾ ,​ തിരുമുമ്പിൽ പറവയ്പ്പ്. 10 മുതൽ 12 വരെ ശ്രീബലി,​ കുംഭകുടം,​ ഉച്ചപൂജ,​ വൈകുന്നേരം 6 മുതൽ ദീപാരാധന,​ അത്താഴപൂജ,​ കളംപൂജ.