ganja
പിടിയിലായ നോബിൾ രാജൻ, അംജിത്ത്‌

പീരുമേട്: ആറ് കിലോ കഞ്ചാവുമായി രണ്ട് പേരെ പീരുമേട് പൊലീസ് പിടികൂടി. ഏലപ്പാറ ബോണാമി പള്ളിക്കൽ നോബിൾ രാജൻ (29), അടൂർ പഴകുളം അംജിത്ത് ഭവനിൽ അംജിത്ത് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിൽ കുട്ടിക്കാനത്ത് വാഹന പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടുക്കിയിലെ കഞ്ചാവ് മാഫിയയിൽപ്പെട്ട പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുമാണ് ഇവർ കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജി. ലാലിന്റെയും കട്ടപ്പന ഡിവൈ.എസ്.പി രാജ്‌മോഹന്റെയും നിർദ്ദേശപ്രകാരമായിരുന്നു പരശോധന. പീരുമേട് സി.ഐ ശിവകുമാർ, എസ്‌.ഐ രതീഷ് ഗോപി, ഡാൻസാഫ് അംഗങ്ങളായ അജ്മൽ, മഹേശ്വരൻ, സി.ടി. ജോഷി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവർ മുമ്പും കേസുകളിൽ പ്രതിയായിട്ടുള്ളവരാണ്. ഇരുവരെയും പീരുമേട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.