മുരിക്കാശേരി: ബാങ്കിൽ നിന്നും പശുവളർത്തലിനായി വായ്പയെടുത്ത് കുടിശികയായി നോട്ടീസ് ലഭിച്ച കർഷകരുടെ യോഗം ഇന്ന് വൈകുന്നേരം 5.30ന് മുരിക്കാശ്ശേരി പാൽ സൊസൈറ്റിയുടെ ഹാളിൽ ചേരും. പഴയ ജില്ലാ ബാങ്കിന്റെ മുരിക്കാശ്ശേരി ശാഖയായിരുന്നു ക്ഷീരകർഷകർക്ക് ലോൺ കൊടുത്തത്. പാലിന്റെ വിലയിടിവും കാലിത്തീറ്റയിൽ വന്ന വിലക്കൂടുതലും കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള അസുഖങ്ങളും മറ്റും ചേർന്നുണ്ടായ പ്രതിസന്ധിയിലാണ് കർഷകർക്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെവന്നത്. ഇതിനുപരിഹാരം കാണുന്നതിനുള്ള കൂടിച്ചേരലാണ് നടത്തുന്നതെന്ന് മിൽമ സൊസൈറ്റി മെമ്പർമാരായ അപ്പച്ചൻ ഇരുവേലി, ബിജു പനച്ചിപ്പടി, ജോയി കുമ്പിളുവേലി എന്നിവർ അഭ്യർത്ഥിച്ചു.