തൊടുപുഴ: ഞായറാഴ്ച ദിവസങ്ങളിൽ ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആർ.ടി.ഒ ക്ക് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പരാതി സമർപ്പിച്ചു.

കൊവിഡിന്റെ പശ്ഛാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന പ്രൈവറ്റ് ബസ് സർവീസുകൾ പുനരാരംഭിച്ചപ്പോൾ വ്യാപാരികളും പൊതുജനങ്ങളും വളരെയധികം ആഹ്ളാദത്തിലായിരുന്നു.എന്നാൽ നിലവിൽ പ്രൈവറ്റ് ബസുകൾ വളരെ ചുരുക്കം മാത്രമേ ഞായറാഴ്ച ദിവസങ്ങളിൽ സർവീസ് നടത്തുന്നുള്ളു. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടുകൾ മനസിലാക്കി ഞായറാഴ്ച ദിവസങ്ങളിൽ പ്രൈവറ്റ് ബസുകൾ സർവീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളാൻ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ തീരുമാനപ്രകാരമാണ് മർച്ചന്റ്സ് അസോസിയേഷൻ ആർ.ടി.ഒ ക്ക് പരാതി സമർപ്പിച്ചത്‌.യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി ജി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്, സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.