ചെറുതോണി:കരിമ്പൻ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ നടന്ന തിരഞ്ഞെടുപ്പിൽയുഡിഎഫ് എതിരില്ലാതെ വിജയിച്ചു. മുൻവർഷങ്ങളിലും യുഡിഎഫ് തന്നെയാണ് ആണ് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇലക്ട്രൽ ഓഫീസർ കെ. എം.മിനിമോൾ മുഖ്യ വരണാധികാരിയായി. ബിജു കൈതവേലിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ടു. ജോർജ് ടി. വി, ജിജോ തോമസ്, സ്റ്റാൻലി തോമസ്, ഹംസ ടി .എം, ബിന്ദു രതീഷ് ,രാജി അഗസ്റ്റിൻ, സലിജം ജോർജ്, ബിന്ദു ബന്നി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ.
തുടർന്ന് നടന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളെ അനുമോദിച്ചു. ശശികല രാജു അദ്ധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് റോയി കൊച്ചുപുര, അനിൽ ആനിക്കനാട്ട്, ആൻസി തോമസ്, ബാബു ജോർജ് തുടങ്ങിയവർ സംസാരിച്ചു.