ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ 28 ന്
തൊടുപുഴ : വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുംനാളെ മുതൽ 28 വരെ നടക്കും. 21 ന് വൈകിട്ട് 7 നും 8 നും മദ്ധ്യേ ക്ഷേത്രാചാര്യൻ അയ്യമ്പള്ളി എൻ.ജി സത്യപാലൻ തന്ത്രിയുടെയും മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. 10 ന് ശ്രീകോവിൽ പിച്ചളപൊതിഞ്ഞ് കതകും കട്ടിളപ്പടിയും സോപാനവും സ്വർണ്ണം പൂശി വഴിപാടായി സമർപ്പിക്കും. 22 ന് രാവിലെ 10 ന് വിശേഷാൽ ഉത്സവപൂജ, 5.40 ന് ഭഗവതി സേവ, ലളിതസഹസ്ര നാമാർച്ചന, 23 ന് രാവിലെ 6 ന് നവകപഞ്ചഗവ്യ കലശാഭിഷേകം, വൈകിട്ട് 5.30 ന് ഭഗവതി സേവ, ലളിതസഹസ്ര നാമാർച്ചന, 24 ന് പതിവ് പൂജകൾ, രാത്രി 7.30 ന് സർപ്പബലി, 25 നും 26 നും പതിവ് പൂജകൾ, 27 ന് വൈകുന്നേരം 7 ന് തിരുവാഭരണം ചാർത്തി വിശേഷാൽ ദീപാരാധന നടക്കും. സമാപന ദിവസമായ 28 ന് 9.40 നും 10.50 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി അയ്യൻപള്ളി എം.ജി സത്യപാലൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടക്കും. തുടർന്ന് ഗുരുദേവ ക്ഷേത്രസമർപ്പണ സമ്മേളനം നടക്കും. എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി തങ്കപ്പന്റെ അദ്ധ്യക്ഷതയിൽചേരുന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ വി .ജയേഷ് സ്വാഗതം പറയും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ മുഖ്യ പ്രഭാഷണം നടത്തും. മഹാദേവാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഷാജി കല്ലാറയിൽ, സി.പി .സുദർശൻ, വൈക്കം ബെന്നി ശാന്തി എന്നിവർ സംസാരിക്കും. വൈദിക യോഗം സംസ്ഥാന വൈസ് ചെയർമാൻ കെ.എൻ രാമചന്ദ്രൻ സ്വാമി പങ്കെടുക്കും. വൈകിട്ട് 5.30 ന് ആറാട്ട് പുറപ്പെടൽ, ആറാട്ട്, തിരുമുമ്പിൽ പറവയ്പ്പ്, കൊടിയിറക്ക്
.