ഇടുക്കി: ഡാമുകളുമായി ബന്ധപ്പെ ജാഗ്രതാ നിർദേശങ്ങൾ ഇനി അത്യാധുനിക സംവിധാനങ്ങളിലൂടെ കണ്ടറിഞ്ഞ ശേഷം മാത്രം. ഇടുക്കി അണക്കെട്ടിന്റെ സ്വാഭാവിക വ്യതിയാനങ്ങൾവരെ അപ്പപ്പോൾ അറിയാൻ കഴിയുന്ന പുതിയ സംവിധാനമാണ് റിപ്പബ്ളിക് ദിനത്തിൽ പ്രവർത്തനസജ്ജമാകുന്നത്. ഓരോ വ്യതിയാനങ്ങളും കണ്ടറിഞ്ഞ് നിരീക്ഷണ ഫലങ്ങൾ വൈദ്യുതി വകുപ്പിന്റെ പ്രധാന സെന്ററുകളിൽ എത്തിക്കുന്ന രശ്മി ഫോർ ഡാംസ് എന്ന പുതിയ സാങ്കേതിക വിദളയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇടുക്കി അണക്കെട്ടിന്റെ ദൈനംദിന പരിപാലനവുമായി ബന്ധപ്പെട്ട് അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങൾ തൽസമയം നിരീക്ഷണം നടത്തി നിരീക്ഷ ഫലങ്ങൾ കൃത്യമായി ഓരോ മണിക്കൂറിലും കൺട്രോൾ റൂമിലും പള്ളം ചീഫ് എഞ്ചിനീയറുടെ ഓഫീസിലും ലഭ്യമാക്കും ഇതിൽപ്പെടുത്തി ഡാമിന്റെ ഗാലറിയ്ക്കുളളിൽ സ്ഥാപിച്ചിരിക്കുന്ന ജോയിന്റ് മീറ്റർ, ക്രാക്ക് മീറ്റർ, സെട്രയിൻ മീറ്റർ, ടിൽറ്റ് മീറ്റർ, പിസോ മീറ്റർ മുതലായവയിൽ നിന്നുമുള്ള യഥാസമയം റീഡുങ്ങുകൾ കൺട്രോൾ റൂമുകളിൽ ലഭ്യമാകും. കൂടാതെ ചെറുതോണി ഡാമിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന റഡാർ വാട്ടർ ലെവൽ മുഖേന ഓരോ മണിക്കൂറിലും റിസർവോയറിലെ ജലനിരപ്പ് കൺട്രോൾറൂമിൽ ലഭ്യമാകും. ഡാമിന്റെ ഡൗൺട്രീമിൽ സ്ഥാപിച്ചിരിക്കുന്ന റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ ഡൗൺസ്ട്രീം ഫെയിസിൽ സ്ഥാപിച്ചിരിക്കുന്ന 26 ടാർഗെറ്റിന്റെ ഓരോ മണിക്കൂറിലുമുള്ള വ്യതിയാനം കൺട്രോൾ റൂമിൽ എത്തിക്കും.
നിലവിൽ എല്ലാ മാസത്തിൽ ഒരു തവണ വീതവും റിസർവോയിലെ ജലനിരപ്പ് ദിവസേന രാവിലെ 7 മണിക്ക് ഓഫീസിൽ നിന്നും അസിസ്റ്റന്റ് എഞ്ചിനീയർ/സബ് എഞ്ചിനീയർ നേരിട്ട് പോയി ചെറുതോണി ഡാമിൽ സ്ഥാപിച്ചിരിക്കുന്ന ഗേജ് പോസ്റ്റിൽനിന്ന് വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തും. അത് മൂലമറ്റം പവർഹൗസിലേക്ക് ടെലിഫോൺ വഴി എത്തിക്കുകയാണ്.
ഇടുക്കി മെഡിക്കൽ കോളേജിന് സമീപം സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ വഴി ഇടുക്കി ക്യാച്ച്‌മെന്ററിലെ മഴയുടെ അളവ് കാറ്റിന്റെ ഗതി, താപനില മുതലായവ അപ്പോഴപ്പോൾ ലഭിച്ചുകൊണ്ടിരിക്കും. അണക്കെട്ടിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ വഴി അണക്കെട്ടിന്റെഅടി നിരപ്പ് മുതൽ ജലസംഭരണിയുടെ പലവിതാനത്തിലെ താപനിലയും അറിയാം. ഇതെല്ലാം ക്രോഡീകരിച്ച് അത്യാധുനിക സോഫ്ട് വയർ ഉപയോഗിച്ച് അണക്കെട്ടിന്റെ അപ്പോഴപ്പോഴുളള സ്വാഭാവിക വ്യതിയാനങ്ങൾ പഠിക്കുന്നതിന് കഴിയും. അസ്വാഭാവിക വ്യതിയാനം ഉണ്ടാകുകയാണെങ്കിൽ അത് ജാഗ്രതാ മുന്നറിയിപ്പ് നൽകുകയും ചെയ്യും.
ഉദ്ഘാടനം 26ന്
ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയിൽ നിർമ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇൻസ്പക്ഷൻ ബംഗ്ലാവ് (കൊലുമ്പൻ ഹൗസ്) , നിരീക്ഷണ ഫലങ്ങൾ അപ്പപ്പോൾഅറിയാനുള്ള രശ്മി ഫോർഡാംസ് എന്നിവയുടെ ഉദ്ഘാടനം 26ന് നടക്കും. 10ന് പുതിയ ഓഫീസിന്റെ അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.