ചെറുതോണി: റോഡിന്റെ ശോചനിയവസ്ഥയിൽ വാഹനയാത്ര ദുരിതമായി വെൺമണി പാല പ്ലാവ് ആദിവാസി കോളനി നിവാസികൾ. കടുത്ത അവഗണയാണ് കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡിന്റെ ശോചനിയാവസ്ഥയ്ക്കുള്ള പ്രധാന കാരണം. വെൺമണി -പാലപ്ലാവ് അംബേദ്ക്കർ ആദിവാസി കോളനിറോഡാണ് കാൽനട വാഹന യാത്രാ ദുരിതമായത്. 150 ഓളം കുടുബങ്ങൾ അധിവസിക്കുന്ന പാലപ്ലാവ് കോളനിയിൽ മറ്റ് പൊതുഗതാഗത സംവിധാനങ്ങളൊന്നുമില്ല. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളുമാണ് കോളനി നിവസികളുടെ യാത്രാമാർഗം. റോഡിന്റെ ശോചനിയാവസ്ഥ മൂലം ഓട്ടോറിക്ഷകളും കടന്നു വരാൻ പറ്റാത്ത അവസ്ഥയാണ്. നിരവധി കിടപ്പു രോഗികൾ ഉള്ള പാലപ്ലാവ് ആദിവസി കോളനിയിൽ വാഹനങ്ങൾ എത്താതായതൊടെ രോഗികളെ സന്ദർശിക്കുന്നതിന് ആരോഗ്യപ്രവർത്തകരുടെ വരവിനും ഏറെ തടസമാണ് വരുത്തുന്നത്. ദുരിതത്തിലായി.