ചെറുതോണി:മരിയാപുരം വിമലഗിരിക്ക് സമീപം റോഡ് നിർമാണത്തിന്റെ മറവിൽ വൻ തോതിൽ പാറപൊട്ടിച്ച് കടത്തുന്നത് തടഞ്ഞു കൊണ്ട് മൈനിംങ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില കൽപ്പിച്ച് അനധികൃത ഖനനം തുടരുകയാണ്. മൈനിംങ് ജിയോളജി വകുപ്പ് ചൊവ്വാഴ്ച്ച നോട്ടീസ് കരാർകാരനും സ്ഥല ഉടമയ്ക്കും നൽകിയിരുന്നു. മരിയാപുരം പഞ്ചായത്തിലെ വിമലഗിരി-അഞ്ചായിനിപടി-പാണ്ടിപ്പാറ റോഡിന്റെ നൂറ് മീറ്റർ ഭാഗം കോൺക്രീറ്റ് കരാർ ഏറ്റെടുത്ത ആളാണ് റോഡ് നിർമാണത്തിന്റെ മറവിൽ വൻ തോതിൽ പാറ ഖനനം നടത്തികൊണ്ടിരുന്നത്.
ഇത്സംബന്ധിച്ച് വന്ന വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ്
മൈനിംങ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ സ്ഥല പരിശോധനയിൽ അനധികൃതമായി പാറ ഖനനം കണ്ടെത്തിയത്.നോട്ടീസിന്റെ പകർപ്പ് കളക്ടർ,ഇടുക്കി തഹസിൽദാർ,തങ്കമണി പൊലീസ്,പഞ്ചായത്ത് സെക്രട്ടറി,ഉപ്പുതോട് വില്ലേജ് ഓഫീസർ എന്നിവർക്കും മൈനിംങ് ജിയോളജി കൈമാറി. മാസങ്ങളായി ജനവാസം ഇല്ലാത്ത മേഖലയിൽ സ്വകാര്യ വ്യക്തിയുടെ തരിശ് ഭൂമിയോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് പാറ അനധികൃതമായി പൊട്ടിച്ച് കടത്തി കൊണ്ടിയിരുന്നത്.പാറ ഖനനം ചെയ്ത് വലിയ കുഴിയായ പ്രദേശം മണ്ണിട്ട് മൂടിയതിന് ശേഷമായാണിരുന്നു ഇതിനോട് ചേർന്നുള്ള ഭാഗത്തെ പാറ പൊട്ടിക്കുന്നത്.