തൊടുപുഴ: കൊവിഡ് വാക്‌സിനേഷന്റെ മൂന്നാംദിനമായ ഇന്നലെ ജില്ലയിൽ പ്രതിരോധ കുത്തിവയ്‌പെടുത്തത് 626 പേർ. ഒമ്പതു കേന്ദ്രങ്ങളിലാണ് ഇന്നലെ വാക്‌സിനേഷൻ നടന്നത്. 839 പേരാണ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ 213 പേർക്ക് എത്തിയില്ല. ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിനേഷനായി എത്താൻ നിർദേശം നൽകുന്ന ആപ്പിലുണ്ടായ സാങ്കേതിക തടസവും എണ്ണം കുറയാൻ ഇടയാക്കി. മൂന്നു ദിവസങ്ങളിലായി ഇതു വരെ 1430 പേരാണ് ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചത്. ആദ്യ ഘട്ടത്തിൽ 4153 പേർക്കാണ് ജില്ലയിൽ വാക്‌സിനേഷൻ നൽകേണ്ടത്. വാക്‌സിൻ എടുത്തവർക്ക് മറ്റ് പാർശ്വ ഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് മറ്റ് പ്രതിരോധ കുത്തിവയ്പുകൾ നൽകുന്ന ദിവസമായതിനാൽ കൊവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ല.