ayyappan
അയ്യപ്പൻ

കുമളി: തമിഴ്‌നാട്ടിൽ നിന്ന് ഇരുതലമൂരിയെ കേരളത്തിലെത്തിച്ച് വില്പന നടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവാവ് വനംവകുപ്പിന്റെ പിടിയിലായി. തമിഴ്നാട് ഉത്തമപാളയം സ്വദേശി അയ്യപ്പനാണ് (39) പിടിയിലായത്. ഇരുതലമൂരിയുമായി ഇയാൾ തമിഴ്‌നാട്ടിൽ നിന്ന് പുറപ്പെട്ടതായി വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ചാക്കിൽ ഇരുതലമൂരിയെ സൂക്ഷിച്ച നിലയിലായിരുന്നു. ഏലക്കടത്ത് കേസിലും കഞ്ചാവ് കേസിലും ഇയാൾ പ്രതിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുമളി റേഞ്ച് ഫോറസ്റ്റ് ആഫീസർ റോയി വി. രാജൻ, സെക്ഷൻ ഫോറസ്റ്റ് ആഫീസർ ബൈജു ചെട്ടിയാർ, ബീറ്റ് ഫോറസ്റ്റ് ആഫീസർ അബു ടി.എച്ച്, സജു എസ്. ദേവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.