ഏഴല്ലൂർ : തൊടുപുഴ- പൈങ്ങോട്ടൂർ സർവീസ് നടത്തുന്ന ബസ് വഴിതിരിഞ്ഞ് പോകുന്നതായി പരാതി. വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. കലൂർ- പൈയ്യാവ്- ഈസ്റ്റ് കലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് സർവീസ് നടത്തുന്നത്. നിരവധിയാളുകൾ തിങ്ങാപ്പാർക്കുന്ന പയ്യാവ് മേഖലയിൽ എത്താതെ ബസ് തിരിഞ്ഞ് പോകുകയാണ് ചെയ്യുന്നത്. ആർ.ടി.ഒയ്ക്കും തൊടുപുഴ പൊലീസിനും നിരവധി പരാധികൾ നൽകിയിട്ടും പരിഹാരമായില്ലെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ കുട്ടികളും പ്രായമായവരും മൂന്ന് കിലോമീറ്റർ നടന്ന് കലൂർ ഭാഗത്ത് എത്തിയാണ് യാത്ര ചെയ്യുന്നത്.