തൊടുപുഴ: ആയുർവേദ ഡോക്ടർമാർക്കുവേണ്ടി സർജറിയിലെ ആയുർവേദ സാദ്ധ്യതകളെക്കുറിച്ച് ചർച്ച 'സൗശ്രുതം ' 23 ന് രാത്രി 8 ന് നടക്കും.ആയുർവേദത്തിലെ ശല്യ -ശാലാക്യ വിഭാഗത്തിൽ പരിശീലനം ലഭിച്ചവർക്ക് സർജറികൾ ചെയ്യാൻ ലഭിച്ച കേന്ദ്ര സർക്കാർ അനുമതിയെ കൂടുതൽ പ്രായോഗിക തലത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ചർച്ച നടത്തുന്നത്. . ആയുർവേദ മെഡിക്കൽ അസോസിയേഷൻ എറണാകുളം സോൺ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. കേരളത്തിന് പുറത്തു നിന്നുമുള്ള ആയുർവേദ ശസ്ത്രക്രിയാ വിദഗ്ദ്ധർ ഉൾപ്പടെ നിരവധി പേർ പങ്കെടുക്കും. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടക്കുന്ന പരിപാടി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: രാജു തോമസ് ഉദ്ഘാടനം ചെയ്യും. സോൺ പ്രസിഡന്റ് ഡോ: കെ.എസ്. വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. പങ്കെടുക്കുവാൻ ബന്ധപ്പെട്ടുക , ഡോ: എം.എസ്. നൗഷാദ് 8113813340