ഇടുക്കി :ജില്ലയിലെ കൃഷിക്കാർക്കും ചെറുകിടകച്ചവടക്കാർക്കും എതിരെ ബാങ്കുകൾ ആരംഭിച്ചിരിക്കുന്ന ജപ്തി നടപടികൾ ഉടനടി നിർത്തി വെക്കണമെന്ന് കേരള കോൺഗ്രസ്( ജോസഫ് )ഹൈപവർ കമ്മിറ്റി അംഗം മാത്യു സ്റ്റീഫൻ എക്‌സ് എം എൽ എ ആവശ്യപ്പെട്ടു.സാമ്പത്തികമായി തകർന്ന് തരിപ്പണമായ ഇടുക്കിയിലെ ജനങ്ങൾ ആത്മഹത്യയുടെ വക്കിലാണ്. എല്ലാ കാർഷിക ഉത്പന്നങ്ങളും ഗുരുതരമായ വിലതകർച്ചയെയാണ് നേരിടുന്നത്.
5 ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങളുടെ പലിശ എഴുതിത്തള്ളുകയും മുതൽ തിരിച്ചടക്കാൻ സമയം നൽകുകയും ചെയ്താൽ മാത്രമെ ജില്ലയിലെ ജനങ്ങൾക്ക് പിടിച്ച് നിൽക്കാൻ കഴിയു. ഇടുക്കിയിലെ കൃഷിക്കാരെ സഹായിക്കാൻ ബഡ്ജറ്റിൽപോലും ഒരു നിർദ്ദേശവും വെക്കാത്ത ഇടതുപക്ഷ സർക്കാർ കർഷക പ്രേമം നടിച്ച് കൃഷിക്കാരെ മുക്കിക്കൊല്ലാൻ ശ്രമിക്കരുതെന്ന് മാത്യു സ്റ്റീഫൻ അഭ്യർത്ഥിച്ചു.