ദേവികുളം: ദേവികുളത്ത് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ആരംഭിക്കണമെന്ന് ജോയിന്റ് കൗൺസിൽ ദേവികുളം മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ദേവികുളം ശ്രീമുലം ക്ലബ്ബ് ഹാളിൽ നടന്ന മേഖലാ സമ്മേളനത്തിൽ പ്രസിഡന്റ് എം.ഇ. സുബൈർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗവും കേരളാ ഡ്രൈവേഴ്‌സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ജി. രമേശ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ബേസിൽ പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. അലക്‌സ് സി. തോമസ് സ്വാഗതംപറഞ്ഞു.പുതിയ ഭാരവാഹികളായി രഞ്ചു രാജ് (മേഖലാപ്രസിഡന്റ്),ഫൈസൽ ടി.എച്ച്, ഷിറാസ് മോൾ( വൈസ് പ്രസിഡന്റുമാർ )വിജു ബാലൻ( സെക്രട്ടറി) സാജു എം.കെ, സിജിമോൾ (ജോയിന്റ് സെക്രട്ടറിമാർ) ബേസിൽ പോൾ (ട്രഷറർ)ആർ.അഞ്ജലി (വനിത കമ്മിറ്റി കൺവീർ ) എന്നിവരെ തിരഞ്ഞെടുത്തു.