ചെറുതോണി:കഴിഞ്ഞ മൂന്ന് തവണ എൽ .ഡി .എഫ് ഭരിച്ചിരുന്ന മണിയറൻകുടി ക്ഷീരോത്പാദക സഹകരണസംഘം യു .ഡി .എഫ് പിടിച്ചെടുത്തു. .ഒൻപതംഗ ഭരണസമിതിയിൽ എട്ടെണ്ണത്തിലാണ് യു .ഡി .എഫ് വിജയിച്ചത്.ജോയി കൊച്ചു നിരവത്തിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ജോസ് കൊട്ടക്കാവിൽ , ജേക്കബ് വട്ടക്കുന്നേൽ, ജോയി തയ്യിൽ, രാജൻ പൊന്നപ്പൻ, ജമീല പരീത്, ജിബി മനോജ്, മേരി ജോസഫ് എന്നിവരാണ് തെരഞ്ഞെടുക്കപെട്ട മറ്റംഗങ്ങൾ. വിജയിച്ച ഭരണ സമിതി അംഗങ്ങളുമായി യു ഡി എഫ് പ്രവർത്തകർ മണിയാറൻ കുടിയിൽ ആഹ്‌ളാദ പ്രകടനം നടത്തി. തുടർന്ന് മണിയാൻകുടി ടൗണിൽ നടന്ന സ്വീകരണ സമ്മേളനം കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എ.പി.ഉസ്മാൻ ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് റോയി കൊച്ചു പുര അദ്ധ്യക്ഷനായിരുന്നു. യു. ഡി.എഫ് നേതാക്കളായ പി .ഡി .ജോസഫ് ,അനിൽ ആനയ്ക്കനാട്ട്,സി. പി .സലിം, സിബി തകരപിള്ളിൽ, ടോമി കൊച്ചുകുടി, ആൻസിതോമസ്, സെലിൻ വിൻസന്റ്,റ്റിന്റു സുഭാഷ് ,ഏലിയാമ്മ ജോയി,കെ .ആർ .സജികുമാർ, അജീഷ് കുമാർ പി ടി ജയകുമാർ, സി .കെ .ജോയി, നിഖിൽപൈലി,മോഹൻ തോമസ്, രവി വെള്ളാപ്പൻ, ദാസ് അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.